സെലെസ്റ്റിയൽ ട്രോഫി സെമി ഫൈനൽ ലൈനപ്പ് അറിയാം

26ാമത് സെലെസ്റ്റിയൽ ട്രോഫിയുടെ സെമി ഫൈനൽ ലൈനപ്പ് തയ്യാര്‍. ആദ്യ സെമിയിൽ ഏജീസ് ഓഫീസ് മാസ്റ്റേഴ്സ് സിസിയെ നേരിടുമ്പോള്‍ രണ്ടാം സെമിയിൽ ആത്രേയ സിസി തൃപ്പൂണിത്തുറ സിസിയെ നേരിടും. മംഗലപുരം കെസിഎ ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടക്കുക. ആദ്യ സെമി ഏപ്രിൽ 29ന് രാവിലെ 8 മണിയ്ക്കും രണ്ടാം സെമി 12.45നും ആണ് നടക്കുക.

നേരത്തെ സെമി ഫൈനൽ മത്സരങ്ങള്‍ ഗ്രീന്‍ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുമെന്നാണ് അറിയിച്ചതെങ്കിലും അവിടെ അടുത്താഴ്ച നടക്കാനിരിക്കുന്ന എന്‍സിഎ വനിത ക്യാമ്പ് കാരണം വേദി മാറ്റുകയാണെന്ന് സംഘാടകരമായ മുരുഗന്‍ ക്രിക്കറ്റ് ക്ലബ് അറിയിച്ചു.