4 വിക്കറ്റുമായി അതുല്‍ജിത്ത്, ഇംപീരിയല്‍ കിച്ചന്‍ യോര്‍ക്ക്ഷയര്‍ സിസിയ്ക്ക് തകര്‍പ്പന്‍ വിജയം

Sports Correspondent

സെലസ്റ്റിയല്‍ ട്രോഫിയില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ 61 റണ്‍സിന്റെ മികച്ച വിജയവുമായി യോര്‍ക്ക്ഷയര്‍ സിസി. ഫ്രണ്ട്സ് സിസിയ്ക്കെതിരെയാണ് ടീമിന്റെ വിജയം. ടോസ് നേടി യോര്‍ക്ക്ഷയറിനെ ബാറ്റിംഗനയയ്ക്കുകയായിരുന്നു ഫ്രണ്ട്സ്. നന്ദകുമാര്‍(45), ധീരജ് പ്രേം(34൦, നീരജ്(32) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 26 ഓവറില്‍ യോര്‍ക്ക്ഷയര്‍ 170 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. ഫ്രണ്ട്സ് നിരയില്‍ അനന്തകൃഷ്ണന്‍, ശ്യാം കുമാര്‍ എന്നിവര്‍ രണ്ടും അജേഷ് ഓമനക്കുട്ടന്‍, അക്ഷയ് സിഎസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

അതുല്‍ജിത്തിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിനൊപ്പം ബിജു നാരായണും ആഷിക്ക് മുഹമ്മദും പിന്തുണ നല്‍കിയപ്പോള്‍ യോര്‍ക്ക്ഷയര്‍ ഫ്രണ്ട്സിന്റെ ബാറ്റിംഗ് നിരയുടെ നടുവൊടിയ്ക്കുകയായിരുന്നു. അതുല്‍ജിത്ത് നാലും ബിജു മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ആഷിക്ക് രണ്ട് വിക്കറ്റ് സ്വന്തമാക്കി. 24.1 ഓവറില്‍ 1909 റണ്‍സിന് ഫ്രണ്ട്സ് ഓള്‍ഔട്ട് ആയി. 47 റണ്‍സുമായി പുറത്താകാതെ നിന്ന അലന്‍ അലെക്സ് ആണ് ടീമിന്റെ ടോപ് സ്കോറര്‍.