ഹിതേഷ് ശർമ്മ ഇനി ഹൈദരബാദ് എഫ് സിയിൽ

- Advertisement -

യുവ മധ്യനിര താരമായ ഹിതേഷ് ശർമ്മയെ ഹൈദരബാദ് എഫ് സി സ്വന്തമാക്കി. എ ടി കെ കൊൽക്കത്തയുടെ താരമായിരുന്ന ഹിതേഷിന് ഈ സീസണിൽ ഒട്ടും അവസരം ലഭിച്ചിരുന്നില്ല‌ അതാണ് താരം ക്ലബ് വിടാനുള്ള തീരുമാനത്തിൽ എത്തിയത്. ഹൈദരബാദിനായി അടുത്ത മത്സരത്തിൽ ഹിതേഷ് അരങ്ങേറ്റം നടത്തും. 22കാരനായ താരം കഴിഞ്ഞ സീസണിലിൽ എ ടി കെ കൊൽക്കത്തയ്ക്ക് വേണ്ടി 13 മത്സരങ്ങൾ കളിച്ചിരുന്നു.

ഐ എസ് എല്ലിൽ ഇതുവരെ 27 മത്സരങ്ങളും ഹിതേഷ് കളിച്ചിട്ടുണ്ട്. ടാറ്റ അക്കാദമിയിലൂടെ വളർന്നു വന്ന താരം മുമ്പ് മുംബൈ സിറ്റിക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.

Advertisement