ജീവന് അഞ്ച് വിക്കറ്റ്, 126 റണ്‍സ് വിജയവുമായി റീജ്യന്‍സ് സിസി

ബ്ലൂ ജെറ്റ്സ് സിസിയ്ക്കെതിരെ കൂറ്റന്‍ വിജയവുമായി റീജ്യന്‍സ് സിസി. ഇന്ന് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന ആദ്യ മത്സരത്തില്‍ ടോസ് നേടിയ ബ്ലൂ ജെറ്റ്സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കാര്‍ത്തിക് നായര്‍(46), ജീവന്‍(44*) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 27 ഓവറില്‍ നിന്ന് ബാറ്റിംഗ് ടീം 7 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടുകയായിരുന്നു. ബ്ലൂ ജെറ്റ്സിനായി അനു ചന്ദ്രന്‍, അജിത്ത് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ബാറ്റിംഗില്‍ പുറത്തെടുത്ത മികവ് ബൗളിംഗിലും സീനിയര്‍ താരം ജീവന്‍ പുറത്തെടുത്തപ്പോള്‍ റീജ്യന്‍സ് മികച്ച് വിജയം നേടുകയായിരുന്നു. ജീവന്‍ 4.1 ഓവറില്‍ 10 റണ്‍സ് വിട്ടു നല്‍കി അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ 16.1 ഓവറില്‍ 75 റണ്‍സിനു ബ്ലൂ ജെറ്റ്സ് ഓള്‍ഔട്ട് ആയി. പത്താം വിക്കറ്റില്‍ ടി ശ്രീജിത്ത്(10*)-അനു ചന്ദ്രന്‍(21) കൂട്ടുകെട്ട് നേടിയ 30 റണ്‍സാണ് ടീം സ്കോര്‍ 75ല്‍ എത്തിച്ചത്. ജീവന്‍ കൂട്ടുകെട്ട് ഭേദിച്ച് റീജ്യന്‍സിനു ജയവും തന്റെ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി.

സ്കോര്‍ ബോര്‍ഡിനു നന്ദി: www.data4sports.com

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial