മികച്ച ഗോളിനായുള്ള പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ദീപേന്ദ്ര നേഗിയും

- Advertisement -

ഐ.എസ്.എല്ലിലെ കഴിഞ്ഞ ആഴ്ചയിലെ മികച്ച ഗോൾ തിരഞ്ഞെടുക്കാനുള്ള പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ദീപേന്ദ്ര നേഗിയുടെ ഗോളും. ഡൽഹി ഡൈനാമോസിനെതിരെ നേടിയ സമനില ഗോളാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ഐ.എസ്.എല്ലിൽ അരങ്ങേറി തന്റെ ആദ്യ ടച്ചിൽ തന്നെ നേഗി ഗോൾ നേടിയിരുന്നു.

രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് പിറകിൽ നിൽക്കുമ്പോഴാണ് പകരക്കാരനായി ഇറങ്ങിയ നേഗി ഗോൾ നേടി മത്സരം സമനിലയിലാക്കിയത്. ജാക്കിചാന്ദ്‌ സിംഗിന്റെ കോർണറിൽ നിന്നായിരുന്നു നേഗിയുടെ ഗോൾ പിറന്നത്.  തുടർന്ന് മത്സരം ജയിപ്പിച്ച ഇയാൻ ഹ്യൂമിന്റെ ഗോൾ ഒരുക്കിയതും നേഗി ആയിരുന്നു. ഡൽഹി പ്രതിരോധ നിറയെ കബളിപ്പിച്ച് മുന്നേറിയ നേഗിയെ പെനാൽറ്റി ബോക്സിൽ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി ഗോളാക്കിയാണ് ഇയാൻ ഹ്യൂം കേരള ബ്ലാസ്റ്റേഴ്സിന് വിജയം നേടി കൊടുത്തത്. മത്സരത്തിൽ ഹീറോ ഓഫ് ദി മാച്ച് ആയും നേഗി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

എഫ്.സി ഗോവയുടെ ഫെറാൻ കോറോമിനാസ്, ബെംഗളൂരു എഫ്.സിയുടെ സുനിൽ ഛേത്രി, പൂനെ സിറ്റിയുടെ എമിലാനോ അൽഫാറോ, ബെംഗളൂരു എഫ്.സിയുടെ തന്നെ ജുവാനൻ എന്നിവരാണ് നേഗിയെ കൂടാതെ പട്ടികയിൽ ഇടം പിടിച്ച കളിക്കാർ.

വോട്ട് ചെയ്യാനുള്ള ലിങ്ക്: https://www.indiansuperleague.com/goal-of-the-week

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement