ഏജീസ് സെലെസ്റ്റിയൽ ട്രോഫി കിരീട ജേതാക്കള്‍

Sports Correspondent

തൃപ്പൂണിത്തുറ സിസിയ്ക്കെതിരെ 23 റൺസ് വിജയം നേടി ഏജീസ് ഓഫീസ് 26ാമത് സെലെസ്റ്റിയൽ ട്രോഫി ജേതാക്കളായി. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഏജീസ് ഓഫീസ് 37 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 231 റൺസ് നേടിയപ്പോള്‍ തൃപ്പൂണിത്തുറ സിസിയ്ക്ക് 208 റൺസ് മാത്രമേ 35 ഓവറിൽ നേടാനായുള്ളു.

68 റൺസ് നേടിയ എസ് സച്ചിന്‍ മാത്രമാണ് തൃപ്പൂണിത്തുറ സിസിയ്ക്കായി പൊരുതി നോക്കിയത്. സഞ്ജീവ് സതീശന്‍ 25 റൺസും മുഹമ്മദ് കൈഫ് 22 റൺസും നേടിയെങ്കിലും ഏജീസ് ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളിൽ വിക്കറ്റുമായി എതിരാളികള്‍ക്ക് തിരിച്ചടി നൽകി.

Screenshot From 2022 04 30 11 28 34

മുഹമ്മദ് ആഷിഖ് 22 റൺസുമായി പുറത്താകാതെ പൊരുതി നോക്കിയെങ്കിലും ടീമിനെ 208 റൺസിലേക്ക് എത്തിക്കുവാനെ താരത്തിനും സാധിച്ചുള്ളു. മനു കൃഷ്ണന്‍, സിവി വിനോദ് കുമാര്‍, എസ് മിഥുന്‍, അഖിൽ എംഎസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയ ഏജീസിന് വേണ്ടി തിളങ്ങി.

നേരത്തെ അഖിൽ എംഎസ്(50), മുഹമ്മദ് ഷാനു(39), മനു കൃഷ്ണന്‍(35), വൈശാഖ് ചന്ദ്രന്‍(30) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഏജീസ് 231/7 എന്ന സ്കോര്‍ നേടിയത്.