195 റൺസെന്ന ലക്ഷ്യം തേടിയിറങ്ങിയ മാസ്റ്റേഴ്സിന്റെ ബാറ്റിംഗ് നിരയയ്ക്ക് പിഴച്ചപ്പോള്‍ ടീമിൽ പൊരുതി നിന്നത് അനന്തകൃഷ്ണന്‍ മാത്രം. ആദ്യ ഓവറിൽ കൃഷ്ണപ്രസാദിനെ നഷ്ടമായ ടീമിനെ 91 റൺസ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ വിഷ്ണുരാജും അനന്തകൃഷ്ണനും മുന്നോട്ട് നയിച്ചപ്പോള്‍ മാസ്റ്റേഴ്സ് വിജയം പ്രതീക്ഷിച്ചതായിരുന്നു. എന്നാൽ 24 റൺസ് നേടിയ വിഷ്ണു രാജിനെ അഖിൽ എംഎസ് വീഴ്ത്തിയതോടെ ഒരു വശത്ത് വിക്കറ്റുകള്‍ പൊടുന്നനെ മാസ്റ്റേഴ്സിന് നഷ്ടമാകുവാന്‍ തുടങ്ങി.
അനന്തു ഒരു വശത്ത് റൺസ് കണ്ടെത്തുമ്പോളും അഖിൽ എംഎസ് മറുവശത്ത് വിക്കറ്റുകളുമായി ഏജീസിന് മത്സരത്തിലാധിപത്യം ഉറപ്പിക്കുകയായിരുന്നു. 69 പന്തിൽ 87 റൺസ് നേടിയ അനന്തകൃഷ്ണനെ മിഥുന്‍ എസ് വീഴ്ത്തിയപ്പോള്‍ മാസ്റ്റേഴ്സ് 24.2 ഓവറിൽ ഓള്‍ഔട്ട് ആയി. 5 വിക്കറ്റ് നേടിയ അഖിൽ എംഎസും 2 വീതം വിക്കറ്റുമായി മനു കൃഷ്ണനും മിഥുന്‍ എസും ആണ് ടീമിന്റെ 49 റൺസ് വിജയത്തിന് ചുക്കാന്‍ പിടിച്ചത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഏജീസ് 7 വിക്കറ്റ് നഷ്ടത്തിൽ 194 റൺസാണ് നേടിയത്. വിഷ്ണു എന്‍ ബാബു(58), മുഹമ്മദ് ഷാനു(35), മനുകൃഷ്ണന്‍(22*), സച്ചിന്‍ മോഹന്‍(23) എന്നിവരാണ് ഏജീസിന്റെ പ്രധാന സ്കോറര്‍മാര്‍. മാസ്റ്റേഴ്സിന് വേണ്ടി ഗോകുൽ ഗോപിനാഥ് മൂന്നും വൈശാഖ് ചന്ദ്രന്‍ രണ്ടും വിക്കറ്റ് നേടി.