ശരിയായ കോമ്പിനേഷന്‍ സെറ്റ് ചെയ്യുവാന്‍ കൊല്‍ക്കത്ത ബുദ്ധിമുട്ടുന്നു – ശ്രേയസ്സ് അയ്യര്‍

ഐപിഎലില്‍ തുടര്‍ച്ചയായ അഞ്ചാം പരാജയം ഏറ്റുവാങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തോൽവിയ്ക്ക് ഒഴിവുകഴിവുകള്‍ കണ്ടെത്തുവാന്‍ താന്‍ ഇല്ലെന്ന് പറഞ്ഞ് ടീം ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍. ടോപ് ഓര്‍ഡറിൽ ഒട്ടേറെ മാറ്റങ്ങളാണ് ടീം നടത്തുന്നതെന്നും ശരിയായ കോമ്പിനേഷന്‍ കണ്ടെത്തുവാന്‍ ടീമിന് സാധിക്കുന്നില്ലെന്നും അയ്യര്‍ കൂട്ടിചേര്‍ത്തു.

പരിക്കുകള്‍ കാര്യങ്ങള്‍ ടീമിന് കൂടുതൽ പ്രയാസം സൃഷ്ടിക്കു്ന്നുവെന്നും ഇനിയുള്ള അഞ്ച് മത്സരങ്ങളിൽ മികച്ച രീതിയിൽ ഭയമില്ലാതെ ടീം കളിക്കേണ്ടതുണ്ടെന്നും അയ്യര്‍ സൂചിപ്പിച്ചു.