85ആം വയസ്സിൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ സെസിൽ റൈറ്റ്

- Advertisement -

വെസ്റ്റിൻഡീസ് ഫാസ്റ്റ് ബൗളർ സെസിൽ റൈറ്റ് 85ആം വയസ്സിൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ജമൈക്കക്ക് വേണ്ടി കളിച്ച താരമാണ് സെസിൽ റൈറ്റ്. ബാർബഡോസിനെതിരെ അരങ്ങേറ്റം കുറിച്ച സെസിൽ റൈറ്റ് അന്ന് വെസ്റ്റിൻഡീസ് ഇതിഹാസങ്ങളായ ഗാരി സോബേഴ്‌സിന്റെയും വെസ് ഹാളിന്റെയും കൂടെ കളിച്ചിട്ടുണ്ട്.

85കാരനായ സെസിൽ റൈറ്റ് രണ്ട് മില്യൺ മത്സരങ്ങൾ കളിച്ചെന്ന് സ്വയം അവകാശപെടുന്നുണ്ട്. കൂടാതെ 7000 വിക്കറ്റുകളും പ്രൊഫഷണൽ ക്രിക്കറ്റിൽ നേടിയിട്ടുണ്ട്. തന്റെ 60 വർഷത്തെ കരിയറിനിടെ 5 സീസണിൽ മാത്രം 538 വിക്കറ്റ് വീഴ്ത്തിയ ചരിത്രവും സെസിൽ റൈറ്റിനുണ്ട്.  സെപ്റ്റംബർ 7ന് നടക്കുന്ന മത്സരത്തിൽ അപ്പർമില്ലിന് വേണ്ടി പെനിൻ ലീഗ് ടീമായ സ്പ്രിങ് ഹെഡിനെതിരെയാണ് സെസിൽ റൈറ്റിന്റെ അവസാന മത്സരം.

Advertisement