വനിതാ ഫുട്ബോൾ ലോകകപ്പിലെ ആദ്യ വേദി തീരുമാനം ആയി!!

അടുത്ത വർഷം നടക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പിനായുള്ള നാല് വേദികളിൽ ആദ്യ വേദിക്ക് ഫിഫയുടെ പച്ചക്കൊടി. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയമാണ് പരിശോധനകൾക്ക് ശേഷം ആദ്യ വേദി ആയി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പിനായി നാലു വേദികൾ ആണ് വേണ്ടത്. ഡെൽഹി, മുംബൈ, കൊൽക്കത്ത എന്നീ വേദികളിലെ പരിശോധനകൾ അടിത്ത ദിവസങ്ങളിൽ പൂർത്തിയാക്കും.

അണ്ടർ 17 ആൺ കുട്ടികളുടെ ലോകകപ്പിൽ ആറു വേദികൾ ഉണ്ടായിരുന്നു എങ്കിൽ വനിതാ ലോകകപ്പിൽ 16 ടീമുകൾ മാത്രമായതിനാൽ നാലു വേദികളെ ആവശ്യമുള്ളൂ. കളി കാണാൻ ആൾക്കാരെ ഇല്ലാത്ത ഡെൽഹി, മുംബൈ എന്നിവിടങ്ങളെ വേദി ആയി ഉൾപ്പെടിത്തി ൽകേരളത്തിനും ഗോവയ്ക്കും വേദി നിഷേദിച്ചത് നേരത്തെ വിമർശനങ്ങൾ ക്ഷണിച്ചിവരുത്തിയിരുന്നു. രണ്ട് വർഷം മുമ്പ് അണ്ടർ 17 പുരുഷ ലോകകപ്പിന് ആതിഥ്യം വഹിച്ച ഇന്ത്യയുടെ മികവ് ആണ് വീണ്ടും ഒരു ഫിഫാ ടൂർണമെന്റിന് ആതിഥ്യം വഹിക്കാൻ ഫിഫ ഇന്ത്യയെ തിരഞ്ഞെടുക്കാൻ കാരണം. ഇത് ഇന്ത്യയിലെ വനിതാ ഫുട്ബോളിനും അത് ഒരു വലിയ ഊർജ്ജമാകും എന്നാണ് കരുതപ്പെടുന്നത്.

Previous articleഇന്ത്യൻ പരിശീലകനെ തിരഞ്ഞെടുക്കാനുള്ള നടപടികളിൽ താൻ സന്തുഷ്ടനാണെന്ന് മൈക്ക് ഹെസ്സൺ
Next article85ആം വയസ്സിൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ സെസിൽ റൈറ്റ്