ആഴ്‌സണൽ താരം നാച്ചോ മോൺറയൽ സ്‌പെയിനിലേക്ക് മടങ്ങുന്നതായി സൂചനകൾ

ആഴ്‌സണലിന്റെ സ്പാനിഷ് താരം നാച്ചോ മോൺറയൽ ക്ലബ് വിടുമെന്ന സൂചനകൾ ശക്തമാകുന്നു. കഴിഞ്ഞ 3 കളികളിലും ആദ്യ പതിനൊന്നിൽ ഇടം നേടിയ മോൺറയൽ പക്ഷെ യൂറോപ്യൻ ട്രാസ്ഫർ ജാലകം സെപ്റ്റംബർ 2 നു അവസാനിക്കും മുമ്പേ ജന്മനാടായ സ്പെയിനിലേക്ക് മടങ്ങും എന്നാണ് സൂചനകൾ. 33 കാരനായ മോൺറയലിനെ സ്വന്തമാക്കാൻ ലാ ലീഗ ക്ലബ് റയൽ സോസിയാദ് ആണ് രംഗത്ത് എന്നാണ് സൂചനകൾ. രണ്ട് വർഷത്തെ കരാറിൽ മോൺറയൽ സ്പാനിഷ് ടീമിനൊപ്പം ഉടൻ ചേർന്നേക്കും എന്നാണ് സൂചന.

2013 ൽ മലാഗയിൽ നിന്ന് ഏതാണ്ട് 9 മില്യൻ യൂറോക്ക് ആണ് ഇടത് ബാക്ക് ആയ മോൺറയൽ ആഴ്‌സണലിൽ എത്തുന്നത്. ആഴ്‌സണലിൽ എഫ്.എ കപ്പ് നേട്ടത്തിൽ അടക്കം പങ്കാളിയായ മോൺറയൽ എന്നും ക്ലബിന്റെ വിശ്വസ്ഥ സേവകനായിരുന്നു. സെയ്ദ് കോലാസിനാച്ചിനൊപ്പം ഈ വർഷം കെൽറ്റിക്കിൽ നിന്നു കിരേൻ ടിയേർണി കൂടി ആഴ്‌സണലിൽ എത്തിയതോടെ ക്ലബിൽ മോൺറയലിന്റെ സ്ഥാനം അപകടത്തിൽ ആയതാണ് താരം ക്ലബ് വിടാനുള്ള തീരുമാനം എടുക്കാൻ കാരണം. ഇപ്പോൾ പരിക്കിലുള്ള ടിയേർണി ഉടനെ തന്നെ ആഴ്‌സണൽ ആദ്യ പതിനൊന്നിൽ എത്തും.

Previous article85ആം വയസ്സിൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ സെസിൽ റൈറ്റ്
Next articleപി.എസ്.ജിക്ക് എതിരാളിയാവാൻ നീസ്? ക്ലബ് സ്വന്തമാക്കി ബ്രിട്ടീഷ് കോടീശ്വരൻ