സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കുഞ്ചാക്കോ ബോബൻ കേരളത്ത നയിക്കാൻ സാധ്യത

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഒരു ഇടവേളക്ക് ശേഷം സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മടങ്ങി എത്തുകയാണ്.സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (CCL) 2023 സീസൺ ഫെബ്രുവരി 18-ന് ആരംഭിച്ച് മാർച്ച് 19-ന് സമാപിക്കും. കേരള സ്‌ട്രൈക്കേഴ്‌സ് ഉൾപ്പെടെ ഒമ്പത് ടീമുകൾ ഉൾപ്പെടുന്നതാകും ലീഗ്. കുഞ്ചാക്കോ ബോബന്റെ നേതൃത്വത്തിലുള്ള ആകും കേരള സ്‌ട്രൈക്കേഴ്‌സ് ഇത്തവണ ഇറങ്ങുക എന്നാണ് റിപ്പോർട്ടുകൾ.

സെലിബ്രിറ്റി 23 01 24 16 36 50 310

നോൺ പ്ലേയിംഗ് ക്യാപ്റ്റൻ ആയി മോഹൻലാൽ ടീമിനൊപ്പം ഉണ്ടാകും. പെപ്പെ, സിജു വിൽസൺ തുടങ്ങിയ യുവതാരങ്ങളെ ഉൾപ്പെടുത്തി ശക്തമായ ഒരു ടീമിനെയാണ് ഈ സീസണിൽ കേരളം ഇറക്കുന്നത്. ജനപ്രിയ താരങ്ങളായ ആസിഫ് അലി, ഉണ്ണി മുകുന്ദൻ, ഇന്ദ്രജിത്ത് എന്നിവരും ടീമിനൊപ്പം ചേരും. 2021 മുതൽ കോവിഡ്-19 പാൻഡെമിക് കാരണം ടൂർണമെന്റ് നടത്താൻ ആയിരുന്നില്ല.

Picsart 23 01 24 16 40 23 656