ഐ സി സി ടെസ്റ്റ് ടീമിൽ ഇന്ത്യയിൽ നിന്ന് റിഷഭ് പന്ത് മാത്രം

Newsroom

Picsart 23 01 24 16 06 47 822
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ സി സി 2022ലെ ടെസ്റ്റ് ടീം പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പർ-ബാറ്ററായ റിഷഭ് പന്ത് മാത്രമാണ് 2022 ലെ ഐസിസി പുരുഷ ടെസ്റ്റ് ടീമിൽ ഇടം നേടിയ ഇന്ത്യക്കാരൻ. പന്ത് 2022ൽ 12 ഇന്നിംഗ്‌സുകളിൽ നിന്ന് 61.81 ശരാശരിയിലും 90.90 സ്‌ട്രൈക്ക് റേറ്റിലും 680 റൺസ് നേടിയിരുന്നു. കഴിഞ്ഞ വർഷം രണ്ട് സെഞ്ച്വറികളും നാല് അർധസെഞ്ചുറികളും 25കാരൻ നേടി. വിക്കറ്റിനു പിന്നിൽ ആറ് സ്റ്റമ്പിംഗുകളും 23 ക്യാച്ചുകളും പന്തിന് സ്വന്തമാക്കാൻ ആയിരുന്നു‌‌.

റിഷഭ് 23 01 24 16 07 03 361

ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്‌സിനെ ഐ സി സി ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ. കഴിഞ്ഞ വർഷം രണ്ട് സെഞ്ച്വറികൾ ഉൾപ്പെടെ 870 റൺസും 26 വിക്കറ്റുകളും സ്റ്റോക്സ് നേടി. സ്റ്റോക്‌സിന്റെ സഹതാരങ്ങളായ ജോണി ബെയർസ്റ്റോ, ജെയിംസ് ആൻഡേഴ്‌സൺ എന്നിവരും ഐസിസി ടീമിൽ ഇടം നേടിയിട്ടുണ്ട്.

ICC Test team of 2022:

Khawaja, Brathwaite, Labuschagne, Babar Azam, Bairstow, Stokes (C), Pant, Cummins, Rabada, Lyon, Anderson

Story Highlight: Rishabh Pant is the only Indian named in the ICC Men’s Test Team of the Year 2022