ക്യാപ്റ്റന്‍സി തന്റെ ആരോഗ്യത്തെ ബാധിച്ചു – ജോ റൂട്ട്

Joeroot

ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍സി തന്റെ ആരോഗ്യത്തെ ബാധിച്ചുവെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. 64 മത്സരങ്ങളിൽ ക്യാപ്റ്റനായി ഇംഗ്ലണ്ടിനെ നയിച്ച ശേഷം ഇന്ന് ലോര്‍ഡ്സിൽ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ച ശേഷം പ്രതികരിക്കുകയായിരുന്നു താരം.

ക്യാപ്റ്റനായി തുടര്‍ന്നപ്പോളും ഇംഗ്ലണ്ടിനായി താരം യഥേഷ്ടം റൺസ് കണ്ടെത്തിയിരുന്നു. 2021ൽ 1708 ടെസ്റ്റ് റൺസാണ് ജോ റൂട്ട് നേടിയത്. 6 ശതകങ്ങള്‍ നാല് അര്‍ദ്ധ ശതകങ്ങളും ആണ് താരം 29 ഇന്നിംഗ്സിൽ നിന്ന് നേടിയത്. എന്നാൽ ക്യാപ്റ്റനെന്ന നിലയിൽ ഇംഗ്ലണ്ട് 21 മത്സരങ്ങളിൽ നിന്ന് 11 തോൽവികളാണ് റൂട്ട് ഏറ്റുവാങ്ങിയത്.

ക്യാപ്റ്റന്‍സിയും താനും തമ്മിൽ മോശം ബന്ധം ആയിരുന്നുവെന്ന് താന്‍ തുറന്ന് സമ്മതിക്കുകയാണെന്നും ജോ റൂട്ട് വ്യക്തമാക്കി. ഗ്രൗണ്ടിൽ ക്യാപ്റ്റന്‍സിയെ ഉപേക്ഷിച്ച് വരുവാന്‍ തനിക്കായില്ലെന്നും റൂട്ട് ഇന്ന് മത്സര ശേഷം പ്രതികരിച്ചു.

Previous articleറാഫ @ 22! വെല്ലുവിളി പോലും ആവാതെ റൂഡ്, നദാലിന് പതിനാലാം ഫ്രഞ്ച് ഓപ്പൺ, 22 മത്തെ ഗ്രാന്റ് സ്‌ലാം
Next articleറോളണ്ട് ഗാറോസിൽ വീണ്ടും കപ്പുയർത്തി സ്പാനിഷ് വിശുദ്ധൻ