ക്രിക്കറ്റ് അക്കാഡമി ഓഫ് പത്താന്‍സിന്റെ ഭോപ്പാലിൽ ആദ്യ അക്കാഡമി തുറന്നു, ഉദ്ഘാടനം നടത്തിയത് ഇര്‍ഫാന്‍ പത്താന്‍

Sports Correspondent

Irfanpathancap

ഭോപ്പാലിൽ ആരംഭിച്ച ക്രിക്കറ്റ് അക്കാഡമി ഓഫ് പത്താന്‍സ്(CAP) ന്റെ ആദ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇര്‍ഫാന്‍ പത്താന്‍ നിര്‍വഹിച്ചു. പരിചയ സമ്പന്നരായ കോച്ചുമാരുടെ കീഴിൽ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭോപ്പാലിൽ ഈ അക്കാഡമി ആരംഭിയ്ക്കുന്നത്. ഇത് CAPന്റെ 30ാമത്തെ കേന്ദ്രം ആണ്.

ഭോപ്പാൽ രാജ്യത്തിന്റെ ഹൃദയ ഭാഗമാണെന്നും ഇവിടുത്തെ യുവ പ്രതിഭകള്‍ക്ക് അന്താരാഷ്ട്ര സൗകര്യത്തിലുള്ള പരിശീലനത്തിനുള്ള സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കേന്ദ്രം തുറന്നതെന്നാണ് CAPന്റെ ഡയറക്ടര്‍ കൂടിയായ ഇര്‍ഫാന്‍ പത്താന്‍ വ്യക്തമാക്കിയത്.

ഇതോടെ ഭോപ്പാലില്‍ നിന്ന് ജില്ലാതല, സംസ്ഥാനത്തല, ദേശീയത്തലത്തിലുള്ള താരങ്ങളെ സൃഷ്ടിക്കുവാന്‍ CAPന് സാധിക്കുമെന്നും ഇര്‍ഫാന്‍ പത്താന്‍ സൂചിപ്പിച്ചു. കഴിഞ്ഞാഴ്ച യൂസഫ് പത്താന്‍ പൂനെയിൽ ഒരു കേന്ദ്രം ഉദ്ഘാടനം ചെയ്തിരുന്നു.

ശ്രീനഗര്‍, സേലം, കോയമ്പത്തൂര്‍, വിശാഖപട്ടണം, കൊല്‍ക്കത്ത, ഭുവനേശ്വര്‍, കട്ടക്ക്, അമൃത്സര്‍ തുടങ്ങി 15ലധികം പട്ടണങ്ങളിൽ കൂടി ഈ വര്‍ഷം അവസാനത്തോട് കൂടി ആരംഭിക്കുവാനാണ് പത്താന്‍ സഹോദരന്മാര്‍ ഉദ്ദേശിക്കുന്നത്.