പരിചയ സമ്പന്നരായ എബി ഡിവില്ലേഴ്‌സിനും ഹാഷിം ആംലക്കും പകരക്കാരനെ കണ്ടെത്താൻ ഒരു ദിവസം കൊണ്ട് കഴിയില്ലെന്ന് ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ ഡു പ്ലെസി. ഇന്ത്യക്കെതിരായ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഒരു ഇന്നിങ്സിനും 137 റൺസിനും തോറ്റതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റന്റെ പ്രതികരണം.
ഇന്ത്യയുടെ ടീമുമായി താരതമ്യപ്പെടുത്തുമ്പോൾ ദക്ഷിണാഫ്രിക്കൻ താരങ്ങൾ അനുഭവ സമ്പത്ത് കുറഞ്ഞവരാണെന്നും ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ പറഞ്ഞു. ദക്ഷിണാഫ്രിക്ക തോൽക്കാനുള്ള കാരണം പരിചയ കുറവാണെന്നും ഇന്ത്യൻ ടീമിൽ മുഴുവൻ താരങ്ങൾക്കും മികച്ച അനുഭവ സമ്പത്ത് ഉണ്ടെന്നും ക്യാപ്റ്റൻ പറഞ്ഞു.
ദക്ഷിണാഫ്രിക്ക ഈ ഘട്ടത്തിൽ എല്ലാ അനുഭവ സമ്പത്തും നഷ്ട്ടപെട്ട സമയമാണെന്നും ഡെയ്ൽ സ്റ്റെയ്ൻ, മോർനെ മോർക്കൽ, ഹാഷിം ആംല, എബി ഡിവില്ലേഴ്‌സ് എന്നി പരിചയ സമ്പന്നരുടെ കുറവ് ഒരു ദിവസം കൊണ്ട് നികത്താനാവില്ലെന്നും ഡു പ്ലെസി പറഞ്ഞു.
ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക 203 റൺസിന് തോറ്റിരുന്നു. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ ഇതോടെ പരമ്പര സ്വന്തമാക്കി.