ഇരട്ട ഗോളുകളുമായി ഗുണ്ടോഗൻ, യൂറോ യോഗ്യതക്കരികിൽ ജർമ്മനി

- Advertisement -

യൂറോ കപ്പ് യോഗ്യതക്കരികിലെത്തി ജർമ്മനി. എസ്റ്റോണിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ജർമ്മനി പരാജയപ്പെടുത്തിയത്. 14ആം മിനുട്ടിൽ എമ്രെ ചാൻ ചുവപ്പ് കണ്ട് പുറത്തായി. പത്ത് പേരായി ചുരുങ്ങിയ ജർമ്മനി എസ്റ്റോണിയക്കെതിരെ 8-0 ത്തിന്റെ തകർപ്പൻ ജയം ആവർത്തിക്കില്ലെന്നുറപ്പായിരുന്നു.

എങ്കിലും ഗോൾ വീഴാൻ രണ്ടാം പകുതി വരെ ജർമ്മൻ ആരാധകർ കാത്തിരിക്കേണ്ടി വന്നു. ഇരട്ട ഗോളുകൾ മാഞ്ചെസ്റ്റർ സിറ്റിയുടെ ഗുണ്ടോഗൻ നേടിയപ്പോൾ മൂന്നാം ഗോൾ ലെപ്സിഗിന്റെ തീമോ വെർണർ നേടി. ഇനി യൂറോ യോഗ്യതാ മത്സരത്തിൽ ജർമ്മനി ബെലാരൂസിനേയും നോർത്തേൺ അയർലാന്റിനേയും നേരിടും.

Advertisement