ഓസ്ട്രേലിയന്‍ നായകന്‍ ടിം പെയിനിനെ രവീന്ദ്ര ജഡേജ പുറത്താക്കുമ്പോള്‍ ഓസ്ട്രേലിയ 99/6 എന്ന നിലയില്‍ ഇന്നിംഗ്സ് തോല്‍വിയെ മുന്നില്‍ കണ്ട് നില്‍ക്കുകയായിരുന്നു. നാല് വിക്കറ്റുകള്‍ മാത്രം കൈവശമുള്ളപ്പോള്‍ ഓസ്ട്രേലിയന്‍ വാലറ്റം പൊരുതി നില്‍ക്കുന്ന ചരിത്രം പലയാവര്‍ത്തി മുമ്പും തെളിയിച്ചിട്ടുണ്ടെങ്കിലും ഒരു ഘട്ടതില്‍ ടീം ഇന്നിംഗ്സ് തോല്‍വി നേരിട്ടേക്കുമെന്ന് ഓസ്ട്രേലിയന്‍ ക്യാമ്പ് ഭയപ്പെട്ടിരുന്നു.
അവിടെയാണ് വീരോചിതമായ പ്രകടനവുമായി തന്റെ രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന കാമറൂണ്‍ ഗ്രീനും പാറ്റ് കമ്മിന്‍സും അവസരത്തിനൊത്തുയര്‍ന്ന് നേരിയതെങ്കിലും രണ്ട് റണ്‍സിന്റെ ലീഡിലേക്ക് ഓസ്ട്രേലിയയെ നയിച്ചത്. മത്സരത്തിന്റെ നാലാം ദിവസം നാല് വിക്കറ്റ് കൈവശമുള്ള ടീമിന് 100ന് മേലുള്ള ലീഡ് നേടുവാനാകുമോ എന്നായിരിക്കും ഓസ്ട്രേലിയയുടെ ഇനിയുള്ള ലക്ഷ്യം.
ഈ ലക്ഷ്യത്തിലേക്ക് ടീമിനെ നീങ്ങുവാന്‍ ഈ കൂട്ടുകെട്ടിനൊപ്പം ഇനി അവശേഷിക്കുന്ന ബൗളര്‍മാരും അവസരത്തിനൊത്തുയര്‍ന്നാല്‍ ഇന്ത്യയ്ക്ക് ശ്രമകരമായ ദൗത്യമാവും ഇനിയുള്ള രണ്ട് ദിവസം നേരിടേണ്ടി വരിക.