ഇന്ത്യന്‍ ജഴ്സി ബൈജൂസിന്റെ തന്നെ!!!

Sports Correspondent

ബൈജൂസുമായുള്ള ഇന്ത്യന്‍ ടീമിന്റെ ജഴ്സി കരാര്‍ ഒരു വർഷത്തേക്ക് നീട്ടി ബിസിസിഐ. ശ്രീലങ്ക പരമ്പര വരെയായിരുന്നു നേരത്തെ ബൈജുസുമായുള്ള കരാര്‍. 2019ൽ ഒപ്പോയ്ക്ക് പകരം ആണ് ഇന്ത്യന്‍ ടീമിന്റെ ജഴ്സി സ്പോൺസറായി ബെംഗളൂരുവിൽ നിന്നുള്ള വിദ്യാഭ്യാസ എംഎന്‍സി രംഗത്തെത്തിയത്.

ബൈജൂസ് ബിസിസിഐയ്ക്ക് ഒരു അന്താരാഷ്ട്ര മത്സരത്തിന് 1.56 കോടി രൂപയും ബൈലാറ്റൽ മത്സരത്തിന് 4.61 കോടി രൂപയുമാണ് നല്‍കുന്നത്.