ട്രെന്റ് അർനോൾഡിന് യൂറോ കപ്പ് സ്ക്വാഡിൽ നിന്ന് പുറത്ത്

20210603 105248
Credit: Twitter
- Advertisement -

ഇംഗ്ലണ്ട് യൂറോ സ്ക്വാഡിൽ ഉള്ള ലിവർപൂൾ റൈറ്റ് ബാക്ക് ട്രെന്റ് അലക്സാണ്ടർ അർനോൾഡ് യൂറോ കപ്പിന് ഉണ്ടാകില്ല. അർനോളഡിന്റെ പരിക്ക് സാരമുള്ളതാണെന്ന് പരിശോധനയിൽ തെളിഞ്ഞു. തുടയെല്ലിന് പരിക്കേറ്റ അർനോൾഡിന് ഒരു മാസത്തോളം വിശ്രമം വേണ്ടി വരും. ഇതോടെ താരം യൂറോ കപ്പിന് ഉണ്ടാകില്ല എന്ന് ഉറപ്പായി. ഇന്നലെ ഓസ്ട്രിയക്ക് എതിരെ നടന്ന സൗഹൃദ മത്സരത്തിനിടയിൽ ആണ് അർനോൾഡിന് പരിക്കേറ്റത്.

ഇനി യൂറോ കപ്പ് ആരംഭിക്കാൻ ഒരു ആഴ്ച മാത്രമെ ബാക്കിയുള്ളൂ. അർനോളഡിന് പകരം ഒരു റൈറ്റ് ബാക്കിനെ ഇംഗ്ലണ്ട് ടീമിൽ എടുത്തേക്കും. അങ്ങനെ ആണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വാൻ ബിസാകയ്ക്ക് ആകും സാധ്യത. ഇപ്പോൾ ട്രിപ്പിയർ, കൈൽ വാൽക്കർ, റീസ് ജെയിംസ് എന്നിവരാണ് റൈറ്റ് ബാക്കായി ഇംഗ്ലീഷ് സ്ക്വാഡിൽ ഉള്ളത്.

Advertisement