ബുമ്രയുടെ ശസ്ത്രക്രിയ വിജയകരം

Newsroom

Bumrah
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ മുൻനിര ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ ന്യൂസിലൻഡിൽ മുതുകിലെ ശസ്ത്രക്രിയയ്ക്ക് വിധേയനായി. താരത്തിന്റെ ശസ്ത്രക്രിയ വിജയകരമാണ് എന്നാണ് റിപ്പോർട്ട്. താരം ഇപ്പോൾ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള പാതയിലാണ്. എന്നിരുന്നാലും, ഐസിസി ലോകകപ്പ് 2023നു മുമ്പ് ബുമ്രയ്ക്ക് തിരികെയെത്താൻ ആകുമോ എന്നത് സംശയമാണ്. ബുംറയുടെ ശസ്ത്രക്രിയയെക്കുറിച്ചോ സുഖം പ്രാപിക്കുന്നതിനെക്കുറിച്ചോ ബിസിസിഐ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവിട്ടിട്ടില്ല.

xbumra 23 03 01 00 30 08 128

പൂർണ ഫിറ്റ്നസ് വീണ്ടെടുക്കാൻ കുറഞ്ഞത് ആറുമാസമെങ്കിലും വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജെയിംസ് പാറ്റിൻസൺ, ജേസൺ ബെഹ്‌റൻഡോർഫ്, ജോഫ്ര ആർച്ചർ തുടങ്ങിയ ക്രിക്കറ്റ് താരങ്ങളിൽ മുമ്പ് ശസ്ത്രക്രിയ നടത്തിയിട്ടുള്ള പ്രശസ്ത വിദഗ്ധനായ ഡോ. റോവൻ ഷൗട്ടനാണ് ബുംറയുടെ ശസ്ത്രക്രിയ നടത്തിയത്. ഏഷ്യ കപ്പ്, ടി20 ലോകകപ്പ് എന്നീ പ്രധാന ടൂർണമെന്റുകളിൽ ഇന്ത്യക്ക് ബുമ്രയുടെ സാന്നിദ്ധ്യം പരിക്കു കാരണം നഷ്ടമായിരുന്നു.