ആൻഡേഴ്സൺ-ടെണ്ടുൽക്കർ ട്രോഫിയിൽ സമനില നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് തിരിച്ചടി നേരിട്ടു. ജസ്പ്രീത് ബുമ്ര ഓവൽ ടെസ്റ്റിൽ കളിക്കില്ല എന്ന് ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നു. താരത്തിന്റെ ഫിറ്റ്നസ് പ്രശ്നങ്ങൾ കണക്കിലെടുത്ത് ആണ് ബിസിസിഐ മെഡിക്കൽ ടീം അദ്ദേഹത്തെ നിർണായക മത്സരത്തിൽ നിന്ന് ഒഴിവാക്കുന്നത്.

പരമ്പരയിൽ 14 വിക്കറ്റുകളോടെ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാം സ്ഥാനത്തുള്ള ബുമ്ര ഓൾഡ് ട്രാഫോർഡ് ടെസ്റ്റിൽ ക്ഷീണിതനായി കാണപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പേസ് കുറയുകയും ചെയ്തു. എഡ്ജ്ബാസ്റ്റണിൽ പത്ത് വിക്കറ്റ് പ്രകടനത്തിലൂടെ ശ്രദ്ധേയനായ ആകാശ് ദീപ്, ബുമ്രക്ക് പകരം ടീമിലെത്താൻ സാധ്യതയുണ്ട്. മുഹമ്മദ് സിറാജ് വീണ്ടും പേസ് അറ്റാക്കിന് നേതൃത്വം നൽകും.
ഓവൽ പിച്ച് പേസർമാരെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ഇന്ത്യ സിറാജ്, ആകാശ് ദീപ് എന്നിവർക്കൊപ്പം ഒരു ഫാസ്റ്റ് ബൗളറെ കൂടി നിലനിർത്താനാണ് സാധ്യത. കുൽദീപ് യാദവിന് ഒരുപക്ഷേ ഇത്തവണയും അവസരം ലഭിച്ചേക്കില്ല.