തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ വിക്കറ്റ് നേടാൻ ആകാതെ ബുമ്ര

Newsroom

കരിയറിൽ ആദ്യനായി തുടർച്ചയായി മൂന്ന് ഏകദിനങ്ങളിൽ വിക്ക്റ്റ് എടുക്കാൻ ആവാതെ ഇന്നിങ്സ് അവസാനിപ്പിച്ചിരിക്കുകയാണ് ബുമ്ര. ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറായ ബുമ്രയ്ക്ക് ഇന്ന് ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിലും വിക്കറ്റ് നേടാൻ ആയില്ല‌. ഇന്ന് 10 ഓവറിൽ 64 റൺസ് വിട്ടു കൊടുത്ത ബുമ്ര ഒരു വിക്കറ്റ് വരെ നേടിയില്ല. തന്റെ പ്രകടനത്തിൽ നിരാശയുള്ള ബുമ്ര രോഷാകുലനായാണ് ഇന്ന് ആദ്യ ഇന്നിങ്സിനു ശേഷം കളം വിട്ടത്.

കഴിഞ്ഞ മത്സരത്തിൽ 53 റൺസ് വിട്ടു കൊടുത്തിട്ടും വിക്ക്റ്റ് നേടാൻ ബുമ്രയ്ക്ക് ആയിരുന്നില്ല. അതിനു മുമ്പ് നടന്ന ഓസ്ട്രേലിയക്ക് എതിരായ ഏകദിനത്തിലും ബുമ്രയ്ക്ക് വിക്കറ്റ് നേടാൻ ആയില്ല. അന്ന് 38 റൺസ് ആയിരുന്നു വിട്ടു കൊടുത്തത്. അവസാന ആറു ഏകദിനങ്ങളിൽ നിന്നായി ആകെ രണ്ടു വിക്കറ്റ് നേടാനെ ബുമ്രയ്ക്ക് ആയിട്ടുള്ളൂ. എന്നാൽ ന്യൂസിലൻഡിനെതിരായ ട്വി20 മത്സരത്തിൽ നല്ല പ്രകടനം നടത്താൻ ബുമ്രയ്ക്ക് ആയിരുന്നു.