ജസ്പ്രീത് ബുംറ ചരിത്രപുസ്തകങ്ങളിൽ ഇടം നേടി! എവേ ടെസ്റ്റ് മത്സരങ്ങളിൽ 13 തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ബൗളറെന്ന റെക്കോർഡ് ബുമ്ര സ്വന്തമാക്കി.

ഇംഗ്ലണ്ടിനെതിരെ ലോർഡ്‌സിൽ നടന്ന മൂന്നാം ടെസ്റ്റിലാണ് ഈ നാഴികക്കല്ല് പിറന്നത്. 110-ാം ഓവറിലെ മൂന്നാം പന്തിൽ ജോഫ്ര ആർച്ചറെ പുറത്താക്കി ബുംറ തന്റെ അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കുകയായിരുന്നു.
ഇതോടെ വിദേശ ടെസ്റ്റുകളിൽ 12 അഞ്ച് വിക്കറ്റ് നേട്ടങ്ങൾ കൈവരിച്ച ഇതിഹാസതാരം കപിൽ ദേവിനെ ബുംറ മറികടന്നു.
🌍 എവേ മത്സരങ്ങളിൽ 13 അഞ്ച് വിക്കറ്റ് നേട്ടങ്ങൾ (ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും കൂടുതൽ)
🏏 കപിൽ ദേവിന്റെ 12 വിക്കറ്റ് നേട്ടങ്ങൾ മറികടന്നു