നേപ്പാളിന് എതിരായ മത്സരത്തിന് ബുമ്ര ഉണ്ടാകില്ല, തൽക്കാലത്തേക്ക് ഇന്ത്യയിലേക്ക് മടങ്ങി

Newsroom

ഇന്ത്യൻ ബൗളർ ജസ്പ്രീത് ബുംറ നാളെ നടക്കുന്ന ഇന്ത്യയുടെ ഏഷ്യ കപ്പിലെ രണ്ടാം മത്സരത്തിൽ കളിക്കില്ല. തന്റെ ആദ്യ കുഞ്ഞിന്റെ ജനനത്തിനായാണ് താരം മുംബൈയിലേക്ക് യാത്ര തിരിച്ചത്. നാളെ നേപ്പാളിനെ ആണ് ഇന്ത്യ നേരിടേണ്ടത്. പരിക്കിന്റെ ആശങ്കകളൊന്നുമില്ല എന്നും സൂപ്പർ 4 ഘട്ടം ആരംഭിക്കുന്നതിന് മുമ്പ് ബുംറ ടീമിൽ തിരിച്ചെത്തും എന്നും ടീം അറിയിച്ചു.

ബുമ്ര 23 09 03 21 02 15 005

ഇന്നലെ നടന്ന പാകിസ്താനെതിരായ മത്സരത്തിൽ ബുമ്ര കളിച്ചിരുന്നു. എന്നാൽ രണ്ടാം ഇന്നിങ്സിന് മുന്നെ മഴ വന്നതിനാൽ ബുമ്രക്ക് ബൗൾ ചെയ്യേണ്ടി വന്നില്ല. നീണ്ട കാലത്തെ പരിക്ക് കഴിഞ്ഞു വരുന്ന ബുമ്ര അടുത്തിടെ അയർലൻഡിനെതിരായ മൂന്ന് ടി20 ഐകളിൽ ഇന്ത്യക്ക് ആയി കളിച്ചിരുന്നു.