ലീഡ്‌സിലെ ഹെഡിംഗ്‌ലിയിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ രണ്ടാം ദിനം കളി അവസാനിച്ചു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 471 റൺസിന് മറുപടിയായി ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് എടുത്ത് നിൽക്കുകയാണ്. അവർ ഇപ്പോൾ 262 റൺസ് പിന്നിലാണ്.

ജസ്പ്രീത് ബുംറയുടെ തീപാറുന്ന ബൗളിംഗ് ആണ് ഇന്ത്യക്ക് ഇന്ന് കരുത്തായത്. ക്രാളിയെ നേരത്തെ പുറത്താക്കിയ ബുംറ, ബെൻ ഡക്കറ്റിനെയും (62) ജോ റൂട്ടിനെയും (28) വീഴ്ത്തി. 13 ഓവറിൽ 48 റൺസ് വഴങ്ങി 3 വിക്കറ്റാണ് ബുംറ നേടിയത്.
ഇംഗ്ലണ്ടിന്റെ ചെറുത്തുനിൽപ്പിന് നേതൃത്വം നൽകിയത് ഒല്ലി പോപ്പാണ്. 131 പന്തിൽ 100 റൺസെടുത്ത് അദ്ദേഹം പുറത്താകാതെ നിൽക്കുന്നു, രണ്ടാം വിക്കറ്റിൽ ഡക്കറ്റുമായി ചേർന്ന് 122 റൺസിന്റെ മികച്ച കൂട്ടുകെട്ടും അദ്ദേഹം സ്ഥാപിച്ചു. ഹാരി ബ്രൂക്ക് ആണ് ഇപ്പോൾ പോപ്പിനൊപ്പം ക്രീസിൽ ഉള്ളത്.














