ഇന്ത്യക്ക് തിരിച്ചടി, ടെസ്റ്റ് ടീമിൽ നിന്ന് ബുംറ പുറത്ത്

- Advertisement -

സൗത്ത് ആഫ്രിക്കക്കെതിരായ ടെസ്റ്റിന് മുൻപ് ഇന്ത്യക്ക് വൻ തിരിച്ചടി. പരിക്കിനെ തുടർന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ടീമിൽ നിന്ന് പുറത്ത്. ബുംറക്ക് പകരം ഉമേഷ് യാദവിനെ ടെസ്റ്റിനുള്ള ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. ബുംറ ബി.സി.സി.ഐ മെഡിക്കൽ ടീമിന്റെ നീരീക്ഷണത്തിൽ ബെംഗളൂരു നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സ തേടും. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ ഹാട്രിക്കും രണ്ട് അഞ്ച് വിക്കറ്റ് നേട്ടവും അടക്കം മികച്ച ഫോമിൽ ഇരിക്കെയാണ് ബുംറക്ക് പരിക്കേറ്റത്.

ഇതോടെ ആദ്യമായി ഇന്ത്യയിൽ ടെസ്റ്റ് മത്സരം കളിക്കാമെന്ന ബുംറയുടെ മോഹത്തിനും തിരിച്ചടിയായി. ടെസ്റ്റിൽ 12 മത്സരങ്ങളിൽ നിന്ന് 62 വിക്കറ്റ് വീഴ്ത്തിയ ബുംറ ഇതുവരെ ഇന്ത്യയിൽ ഒരു മത്സരം പോലും കളിച്ചിരുന്നില്ല. ഒക്ടോബർ രണ്ടിന് സൗത്ത് ആഫ്രിക്കയുമായുള്ള ടെസ്റ്റ് മത്സരം തുടങ്ങനിരിക്കെയാണ് പരിക്ക് മൂലം ബുംറയെ ഇന്ത്യക്ക് നഷ്ടമാവുന്നത്.

Advertisement