എവർട്ടൺ താരങ്ങളെ വിമർശിച്ച് പരിശീലകൻ മാർകോ സിൽവ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എവർട്ടന്റെ മോശം പ്രകടനങ്ങൾക്ക് താരങ്ങൾക്ക് ഉത്തരവാദിത്വം ഉണ്ടെന്ന് പരിശീലകൻ മാർകോസ് സിൽവ.എവർട്ടൺ പ്രീമിയർ ലീഗിൽ ദയനീയ പ്രകടനമാണ് ഇതുവരെ കാഴ്ചവെച്ചത്. താരങ്ങൾക്ക് ആർക്കും ഇതിൽ നിന്ന് ഒളിച്ചോടുവാനോ മറഞ്ഞു നിൽക്കാനോ ആവില്ല എന്ന് സിൽവ പറഞ്ഞു. ആരാധകർക്ക് ഉത്തരം നൽകേണ്ട ബാധ്യത എല്ലാവർക്കും ഉണ്ട്. ആരാധകർക്ക് മുന്നിൽ താൻ നിൽക്കുന്നുണ്ട്. അതുപോലെ താരങ്ങളും മുന്നിൽ വരണം എന്ന് അദ്ദേഹം പറഞ്ഞു.

ഈ സീസണിൽ വൻ സൈനിംഗുകൾ നടത്തി എങ്കിലും ഇതുവരെ ആയിട്ടും നല്ല പ്രകടനങ്ങൾ നടത്താൻ കഴിയാതെ കഷ്ടപ്പെടുകയാണ് എവർട്ടൺ. ആറ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഏഴു പോയന്റ് മാത്രമാണ് എവർട്ടണ് ഉള്ളത്. കഴിഞ്ഞ മത്സരത്തിൽ ഷെഫീൽഡ് യുണൈറ്റഡിനോട് സ്വന്തം ഗ്രൗണ്ടിൽ എവർട്ടൺ പരാജയപ്പെട്ടിരുന്നു. ഇനി അടുത്ത മത്സരത്തിൽ ലീഗ് കപ്പിൽ ഷെഫീൽഡ് വെനെസ്ഡേയെ നേരിടാൻ ഇരിക്കുകയാണ് എവർട്ടൺ. ഈ മത്സരം വിമർശനങ്ങൾക്ക് മറുപടി നൽകാൻ ഉള്ളതാണെന്നും അതുകൊണ്ട് ഏറ്റവും മികച്ച ടീമിനെ തന്നെ കളത്തിൽ ഇറക്കും എന്നും സിൽവ പറഞ്ഞു.