ബ്രാഡ്ബേൺ പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ

Newsroom

മുൻ ന്യൂസിലൻഡ് താരം ഗ്രാന്റ് ബ്രാഡ്ബേണിനെ പാകിസ്ഥാൻ പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ കൺസൾട്ടൻസി അടിസ്ഥാനത്തിൽ മുഖ്യ പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുള്ള ബ്രാഡ്ബേൺ ഇപ്പോൾ സ്ഥിര കരാർ ഒപ്പുവെച്ചു. അടുത്ത രണ്ട് വർഷത്തേക്ക് അദ്ദേഹം ടീമിനെ നയിക്കും.

Picsart 23 05 13 12 40 41 128

ബ്രാഡ്‌ബേണിന്റെ പിന്തുണയോടെ പാകിസ്ഥാൻ ടി20 ഐ പരമ്പര 2-2ന് സമനിലയിലാക്കുകയും, ഏകദിന പരമ്പരയിൽ ന്യൂസിലൻഡിനെ 4-1ന് പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. 2018 മുതൽ 2020 വരെ പാക്കിസ്ഥാന്റെ ഫീൽഡിംഗ് പരിശീലകൻ കൂടിയായിരുന്നു ബ്രാഡ്ബേൺ. 2017ൽ സ്കോട്ട്ലൻഡ് പുരുഷ ടീമിനെയും അതിനുമുമ്പ് ന്യൂസിലൻഡ് എ, അണ്ടർ 19 ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്.