ബൗളിംഗ് മോശം, 200ന് മേലെയുള്ള സ്കോര്‍ എന്നും മികച്ചത് – രോഹിത് ശര്‍മ്മ

ഇന്ത്യയുടെ ബൗളിംഗ് വളരെ മോശമായിരുന്നുവെന്നും 200 എന്ന സ്കോര്‍ ഏത് പിച്ചായാലും മികച്ചതാണെന്നും ബൗളിംഗ് ടീം അത് പ്രതിരോധിക്കേണ്ടതായിരുന്നുവെന്നും പറഞ്ഞ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ബാറ്റ്സ്മാന്മാര്‍ മികച്ച് നിന്നുവെങ്കിലും ബൗളര്‍മാര്‍ നിലവാരം കാണിച്ചില്ലെന്നും രോഹിത് പറഞ്ഞു. ഫീൽഡിംഗിലും ചാന്‍സുകള്‍ എടുക്കാതിരു്നത് ടീമിന് തിരിച്ചടിയായി എന്നും രോഹിത് വ്യക്തമാക്കി.

എവിടെയെല്ലാം പിഴവ് സംഭവിച്ചു എന്നത് മനസ്സിലാക്കുവാന്‍ ഉപാകരപ്പെട്ട ഒരു മത്സരമായിരുന്നു മൊഹാലിയിലേതെന്നും രോഹിത് വ്യക്തമാക്കി. വിക്കറ്റുകളുമായി ഒരു പരിധി വരെ ഇന്ത്യയും തിരിച്ചുവരവ് നടത്തിയെങ്കിലും ഓസ്ട്രേലിയ ഇന്ത്യയെ വെല്ലുന്ന പ്രകടനമാണ് പുറത്തെടുത്തതെന്ന് രോഹിത് കൂട്ടിചേര്‍ത്തു.

അവസാന നാലോവറിൽ 60 റൺസ് വേണ്ടപ്പോള്‍ ടീം വിജയിക്കുമെന്ന് തന്നെ കരുതേണ്ടതുണ്ടെന്നും എന്നാൽ ഇന്ന് അതിന് സാധിച്ചില്ലെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.