ജോഹാന്നസ്ബര്‍ഗിലെ മൂന്നാം ടെസ്റ്റില്‍ ആദ്യ ദിവസം വീണത് 12 വിക്കറ്റ്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 262 റണ്‍സിനു പാക്കിസ്ഥാന്‍ എറിഞ്ഞിട്ട ശേഷം മറുപടി ബാറ്റിംഗിനിറങ്ങിയ ടീമിനു 17 റണ്‍സ് നേടുന്നതിനിടയില്‍ രണ്ട് വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറിനെ നഷ്ടമായെങ്കില്‍ ദക്ഷിണാഫ്രിക്ക മികച്ച സ്കോര്‍ നേടുമെന്ന പ്രതീതിയാണ് പിന്നീടുള്ള സെഷനുകള്‍ കണ്ടത്. എയ്ഡന്‍ മാര്‍ക്രവും ഹാഷിം അംലയും ടീമിനു വേണ്ടി രണ്ടാം വിക്കറ്റില്‍ 126 റണ്‍സ് നേടി മുന്നോട്ട് നയിക്കുകയായിരുന്നു.
90 റണ്‍സ് നേടിയ മാര്‍ക്രം ആണ് ആദ്യം പുറത്താകുന്നത്. 41 റണ്‍സ് നേടിയ അംല പുറത്തായ ശേഷം ത്യൂനിസ് ഡി ബ്രൂയിന്‍(49) സുബൈര്‍ ഹംസ(41) എന്നിവര്‍ ചേര്‍ന്ന് ടീമിനെ 229/3 എന്ന നിലയില്‍ എത്തിച്ച ശേഷമാണ് പാക്കിസ്ഥാന്‍ ശക്തമായ തിരിച്ചുവരവ് അവസാന സെഷനില്‍ നടത്തിയത്. 33 റണ്‍സ് നേടുന്നതിനിടെ ദക്ഷിണാഫ്രിക്കയുടെ ഏഴ് വിക്കറ്റുകളാണ് പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ വീഴ്ത്തിയത്.
ഫഹീം അഷ്റഫ് 3 വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് അമീര്‍, മുഹമ്മദ് അബ്ബാസ്, ഹസന്‍ അലി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.
വെറോണ്‍ ഫിലാന്‍ഡറിന്റെ ബൗളിംഗിനു മുന്നിലാണ് പാക്കിസ്ഥാന്റെ തുടക്കം പാളിയത്.