സൂപ്പർ ഫോം തുടർന്ന് ഗ്രാൻഡ് ഹൈപ്പർ സൂപ്പർ സ്റ്റുഡിയോ

സൂപ്പർ സ്റ്റുഡിയോ മലപ്പുറം അവരുടെ മികച്ച ഫോം തുടരുന്നു. ഇന്ന് വണ്ടൂർ അഖിലേന്ത്യാ സെവൻസിലായിരുന്നു സൂപ്പറിന്റെ മത്സരം. ഇന്ന് ജിംഖാനയെ നേരിട്ട മത്സരം ഒരു ത്രില്ലർ തന്നെ ആയിരുന്നു. ആകെ ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ വിജയം. സീസണിൽ ഇത് മൂന്നാം തവണയാണ് സൂപ്പർ സ്റ്റുഡിയോ ജിംഖാന തൃശ്ശൂരിനെ പരാജയപ്പെടുത്തുന്നത്.

നാളെ വണ്ടൂരിൽ മത്സരമില്ല.