ബയോ ബബിള്‍ ലംഘനം, മൂന്ന് ശ്രീലങ്കന്‍ താരങ്ങളെ നാട്ടിലേക്ക് മടക്കിയയ്ക്കും

Sports Correspondent

ഇംഗ്ലണ്ടിൽ ബയോ ബബിള്‍ ലംഘനം നടത്തിയ ശ്രീലങ്കന്‍ താരങ്ങള്‍ക്കെതിരെ നടപടിയെടുത്ത് ലങ്കന്‍ ബോര്‍ഡ്. കുശല്‍ മെന്‍ഡിസ്, നിരോഷന്‍ ഡിക്ക്വെല്ല, ധനുഷ്ക ഗുണതിലക എന്നിവരെ സസ്പെന്‍ഡ് ചെയ്യുകയും ഉടനടി നാട്ടിലേക്ക് മടക്കിയയ്ക്കുകയാണെന്നുമാണ് ലങ്കന്‍ ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.

ടീമിന്റെ ബയോ ബബിളിന് പുറത്ത് മെന്‍ഡിസും ഡിക്ക്വെല്ലയും സമയം ചെലവഴിക്കുന്ന ട്വിറ്റര്‍ വീഡിയോ വന്നതോടെയാണ് ഇവര്‍ക്കെതിരെ നടപടി വന്നത്. ശ്രീലങ്കന്‍ ക്രിക്കറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി ഈ മൂന്ന് താരങ്ങളെയും സസ്പെന്‍ഡ് ചെയ്യുവാന്‍ തീരുമാനിച്ചതായി സെക്രട്ടറി മോഹന്‍ ഡി സിൽവ പ്രസ്താവനയിൽ പറഞ്ഞു.