കേറ്റ് പീറ്റേര്‍സണിന് സിഡ്നി തണ്ടറില്‍ പുതിയ കരാര്‍

വരുന്ന ബിഗ് ബാഷ് വനിത സീസണില്‍ കേറ്റ് പീറ്റേര്‍സണ്‍ സിഡ്നി തണ്ടറിന് വേണ്ടി കളിക്കും. 17 വയസ്സുകാരി താരം കഴിഞ്ഞ സീസണില്‍ തണ്ടറുമായി തന്റെ ആദ്യത്തെ കരാറിലെത്തിയിരുന്നു. അടുത്ത രണ്ട വര്‍ഷത്തേക്കാണ് താരത്തിന്റെ പുതിയ കരാര്‍. ന്യൂ സൗത്ത് വെയില്‍സ് വനിത പ്രീമിയര്‍ ക്രിക്കറ്റിലേയും അണ്ടര്‍ ഏജ് ക്രിക്കറ്റിലെയും മികച്ച പ്രകടനമാണ് താരത്തിന് പുതിയ കരാര്‍ നേടിക്കൊടുത്തത്.

തണ്ടറുമായുള്ള ആദ്യ സീസണ്‍ താന്‍ ഏറെ ആസ്വദിച്ചുവെന്നും ഇനിയുള്ള വര്‍ഷങ്ങളിലും സമാനമായ അനുഭവം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും താരം വ്യക്തമാക്കി. റേച്ചല്‍ ഹെയ്‍ന്‍സിന്റെ ക്യാപ്റ്റന്‍സിയില്‍ കളിക്കുവാന്‍ താന്‍ ഉറ്റുനോക്കുകയാണെന്നും കേറ്റ് വ്യക്തമാക്കി.

Previous articleഎവർട്ടൺ വേറെ ലെവൽ, മൂന്നാമത്തെ സൈനിംഗും എത്തി
Next articleസ്റ്റാര്‍സില്‍ നിന്ന് 9 സീസണുകള്‍ക്ക് ശേഷം ഹറികെയിന്‍സിലെത്തി പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്