ബ്രിസ്ബെയിന്‍ ഹീറ്റിനെ നയിക്കുക ജെസ്സ് ജൊനാസ്സെന്‍

- Advertisement -

വരുന്ന ബിഗ് ബാഷ് സീസണില്‍ ജെസ്സ് ജൊനാസ്സെന്‍ ബ്രിസ്ബെയിന്‍ ഹീറ്റിനെ നയിക്കും. മൂന്ന് വര്‍ഷത്തെ കരാര്‍ ആണ് താരം ഹീറ്റുമായി ഒപ്പ് വെച്ചിരിക്കുന്നത്. ഹീറ്റിനെ രണ്ട് വര്‍ഷം കിരീടത്തിലേക്ക് നയിച്ച കിര്‍ബി ഷോര്‍ട്ടില്‍ നിന്നാണ് ജൊനാസ്സെന്‍ ക്യാപ്റ്റന്‍സി ദൗത്യം ഏറ്റെടുക്കുന്നത്. ഷോര്‍ട്ട് അടുത്തിടെയാണ് റിട്ടയര്‍ ചെയ്തത്.

ടീമില്‍ നിന്ന് കഴിഞ്ഞ ദിവസം ഓപ്പണര്‍ ബെത്ത് മൂണിയും പെര്‍ത്തിലേക്ക് നീങ്ങിയിരുന്നു. പുതിയ ഒരു സംഘത്തെ വാര്‍ത്തെടുക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ജെസ്സ് ജൊന്നാസന് മുന്നിലുള്ളത്.

Advertisement