വെടിക്കെട്ടുമായി വെയിഡും ഡാര്‍സി ഷോര്‍ട്ടും, ഹോബാര്‍ട്ടിനു 10 വിക്കറ്റ് വിജയം

Sports Correspondent

അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയവുമായി ഹോബാര്‍ട്ട് ഹറികെയന്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ 154/5 എന്ന സ്കോര്‍ 20 ഓവറില‍് അഡിലെയ്ഡ് നേടിയപ്പോള്‍ 16.5 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമില്ലാതെ ഹോബാര്‍ട്ട് വിജയം ഉറപ്പാക്കുകയായിരുന്നു. കോളിന്‍ ഇന്‍ഗ്രാം പുറത്താകാതെ നേടിയ 67 റണ്‍സിനൊപ്പം ജോനാഥന്‍ വെല്‍സ്, അലെക്സ് കാറെ എന്നിവര്‍ 28 റണ്‍സുമായി അഡിലെയ്ഡിനായി തിളങ്ങി. ജെയിംസ് ഫോക്നര്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി ഹോബാര്‍ട്ട് ബൗളര്‍മാരില്‍ തിളങ്ങി.

മാത്യു വെയിഡും ഡാര്‍സി ഷോര്‍ട്ടും ഒരവസരം പോലും നല്‍കാതെ മത്സരം ഹോബാര്‍ട്ടിന്റെ പക്ഷത്തേക്ക് തിരിക്കുകയായിരുന്നു 49 പന്തില്‍ 84 റണ്‍സ് നേടി വെയിഡും 52 പന്തില്‍ 73 റണ്‍സ് നേടി ഷോര്‍ട്ടും വിജയക്കൊടി പാറിക്കുകയായിരുന്നു.