സ്ഥിരം ക്യാപ്റ്റന്മാരുടെ സേവനമില്ലാതെ പെര്‍ത്തും അഡിലെയ്ഡും

- Advertisement -

ബിഗ് ബാഷില്‍ നാളെ നടക്കുന്ന പോരാട്ടത്തില്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനും അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനും തങ്ങളുടെ സ്ഥിരം ക്യാപ്റ്റന്റെ സേവനം നഷ്ടമാകും. അഡിലെയ്ഡ് സ്ട്രൈക്കേഴ്സ് നായകന്‍ ട്രാവിസ് ഹെഡ് ഓസ്ട്രേലിയന്‍ ടീമിലേക്ക് മടങ്ങി പോയതാണെങ്കില്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സ് നായകന്‍ ആഡം വോഗ്സിനു വിനയായത് കഴിഞ്ഞ മത്സരത്തിലെ മോശം ഓവര്‍ റേറ്റ് ആണ്.

കഴിഞ്ഞ മത്സരത്തില്‍ 3 റണ്‍സിനു സിഡ്നി തണ്ടറോട് തോല്‍വി പിണങ്ങവെങ്കിലും പോയിന്റ് ടേബിളില്‍ 10 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് പെര്‍ത്ത് ഇപ്പോള്‍. തൊട്ടു മുന്നിലുള്ള അഡിലെയ്ഡ് സ്ട്രൈക്കേഴ്സുമായാണ് നാളെ നിര്‍ണ്ണായക മത്സരം. ഇരു ടീമുകളും പുതിയ നായകരുടെ കീഴില്‍ ഇറങ്ങുമ്പോള്‍ ആരാവും വിജയിയാകുന്നതെന്നും ഒന്നാം സ്ഥാനം കൈയ്യാളാന്‍ പോകുന്നതെന്നും ഉടനെ അറിയാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement