ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍, ഷോര്‍ട്ടിനു മൂന്നാം അവസരത്തില്‍ ശതകം

ഡി’ആര്‍ക്കി ഷോര്‍ട്ടിന്റെ ബാറ്റിംഗ് മികവില്‍ മികച്ച സ്കോര്‍ നേടി ഹോബാര്‍ട്ട് ഹറികെയിന്‍സ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹറികെയിന്‍സ് ഷോര്‍ട്ടിന്റെ ശതകത്തിന്റെ ബലത്തില്‍ 20 ഓവറില്‍ 179 റണ്‍സ് നേടുകയായിരുന്നു. 4 വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഹോബാര്‍ട്ടിനു വേണ്ടി മറ്റു താരങ്ങളില്‍ നിന്ന് കാര്യമായ റണ്ണുകള്‍ എത്തിയില്ലെങ്കിലും ഷോര്‍ട്ട് തന്റെ മികച്ച ഫോം തുടര്‍ന്നു. ഇതിനു മുമ്പ് രണ്ട് തവണ ടൂര്‍ണ്ണമെന്റില്‍ 90കളില്‍ പുറത്തായ ഷോര്‍ട്ട് ഇത്തവണ തന്റെ ശതകം തികയ്ക്കുകയായിരുന്നു. മുമ്പ് രണ്ട് അവസരങ്ങളില്‍ 96, 97 എന്ന വ്യക്തിഗത സ്കോറുകളില്‍ ഷോര്‍ട്ട് പുറത്തായിരുന്നു.

ഇത്തവണ ബെന്‍ ഡോഗെറ്റിനെ സിക്സര്‍ പറത്തിയാണ് ഷോര്‍ട്ട് തന്റെ ശതകം തികച്ചത്. ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ ഷോര്‍ട്ട് 122 റണ്‍സ് നേടി പുറത്താകാതെ നിന്നു. 69 പന്തുകള്‍ നേരിട്ട ഷോര്‍ട്ട് 8 ബൗണ്ടറിയും 8 സിക്സും നേടിയിരുന്നു. അവസാന ഓവറില്‍ മാര്‍ക്ക് സ്റ്റെക്കീറ്റേയ്ക്കെതിരെ മൂന്ന് സിക്സ് നേടുകയും ചെയ്തു. ബെന്‍ മക്ഡര്‍മട്ട്(19), മാത്യു വെയിഡ്(16), അലക്സ് ഡൂളന്‍(9) എന്നിവരാണ് പുറത്തായ ബാറ്റ്സ്മാന്മാര്‍. നായകന്‍ ജോര്‍ജ്ജ് ബെയിലി 4 റണ്‍സ് നേടി. നാലാം വിക്കറ്റില്‍ 24 പന്തില്‍ നിന്ന് 46 റണ്‍സാണ് ഷോര്‍ട്ട്-ബെയിലി കൂട്ടുകെട്ട് നേടിയത്. ഇതില്‍ നാല് റണ്‍സ് മാത്രമാണ് ബെയിലിയുടെ സംഭാവന.

ബെന്‍ കട്ടിംഗ്, മാര്‍ക്ക് സ്റ്റെകീറ്റേ എന്നിവര്‍ ഹീറ്റിനായി രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleടോമി സിംസെക് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് തിരികെ എത്തുന്നു
Next articleഒരു യുവ താരത്തിന് കൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ പ്രൊഫഷണൽ കരാർ