ഒരു യുവ താരത്തിന് കൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ പ്രൊഫഷണൽ കരാർ

17കാരനായ യുവ മിഡ്ഫീൽഡർ അലി ട്രയോര മാഞ്ചസ്റ്റർ യുണൈറ്റഡിൽ പ്രൊഫഷണൽ കരാർ ഒപ്പിട്ടു. ഒരു മാസം മാത്രമെ ആയിട്ടുള്ളൂ ഈ യുവതാരം മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിൽ എത്തിയിട്ടുള്ളൂ. യുവന്റസിൽ നിന്നും മറ്റും ട്രയോരയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത് കൊണ്ട് താരത്തിന് അധികൻ വൈകിക്കാതെ യുണൈറ്റഡ് കരാർ നൽകുകയായിരുന്നു‌.

മുമ്പ് പി എസ് ജിയുടെ അക്കാദമിയിൽ ആയിരുന്നു ഈ ഫ്രഞ്ച് താരം. കഴിഞ്ഞ പ്രീ സീസണിൽ താരം യുണൈറ്റഡിന്റൊപ്പം ട്രയൽസിനുണ്ടായിരുന്നു. ഡിസംബർ 3നാണ് താരം യൂത്ത് ടീമിനൊപ്പം ചേർന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍, ഷോര്‍ട്ടിനു മൂന്നാം അവസരത്തില്‍ ശതകം
Next articleരണ്ട് പുതിയ താരങ്ങളെ കൂടെ ടീമിലെത്തിച്ച് എഫ് സി ഗോവ