16 റണ്‍സ് ജയം സ്വന്തമാക്കി ഹോബാര്‍ട്ട്, പൊരുതി വീണ് റെനഗേഡ്സ്

- Advertisement -

മെല്‍ബേണ്‍ റെനഗേഡ്സിനെതിരെ 16 റണ്‍സിന്റെ വിജയം സ്വന്തമാക്കി ഹോബാര്‍ട്ട് ഹറികെയന്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹറികെയന്‍സ് 183/6 എന്ന സ്കോര്‍ നേടിയപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് മാത്രമേ ടീമിനു നേടാനായുള്ളു. മാത്യൂ വെയിഡ് അര്‍ദ്ധ ശതകം നേടിയപ്പോള്‍ ‍ഡാര്‍സി ഷോര്‍ട്ട്(28), ബെന്‍ മക്ഡര്‍മട്ട്(39*), സൈമണ്‍ മിലെങ്കോ(27) എന്നിവര്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു. 2 വിക്കറ്റ് വീതം നേടിയ കെയിന്‍ റിച്ചാര്‍ഡ്സണും ഹാരി ഗുര്‍ണേയും മെല്‍ബേണിനായി തിളങ്ങിയപ്പോള്‍ ഹോബാര്‍ട്ട് നായകന്‍ മാത്യൂ വെയിഡ് 58 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ മെല്‍ബേണിനു വേണ്ടി ടോം കൂപ്പര്‍ 44 റണ്‍സ് നേടിയപ്പോള്‍ ആരോണ്‍ ഫിഞ്ച് 35 റണ്‍സ് നേടി പുറത്തായി. മറ്റു താരങ്ങളില്‍ നിന്ന് ശ്രദ്ധേയമായ പ്രകടനം പുറത്ത് വരാതിരുന്നപ്പോള്‍ ടീം 20 ഓവറില്‍ നിന്ന് 167/8 എന്ന സ്കോറില്‍ ഒതുങ്ങുകയായിരുന്നു. രണ്ട് വീതം വിക്കറ്റുമായി ഡാര്‍സി ഷോര്‍ട്ട്, ഖൈസ് അഹമ്മദ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ഹോബാര്‍ട്ടിനായി തിളങ്ങി.

Advertisement