ടി20യിൽ അഞ്ചാമത്തെ ഹാട്രിക്കുമായി റഷീദ് ഖാൻ

- Advertisement -

ടി20 ക്രിക്കറ്റിൽ തന്റെ അഞ്ചാമത്തെ ഹാട്രിക് സ്വന്തമാക്കി അഫ്ഗാൻ താരം റഷീദ് ഖാൻ. ബിഗ് ബാഷ് ലീഗിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് വേണ്ടി കളിക്കുമ്പോഴാണ് റഷീദ് ഖാൻ തന്റെ അഞ്ചാമത്തെ ഹാട്രിക് സ്വന്തമാക്കിയത്. ബിഗ് ബാഷിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് വേണ്ടി ഹാട്രിക് നേടുന്ന ആദ്യ താരം കൂടിയാണ് റഷീദ് ഖാൻ.

സിഡ്‌നി സിക്സേഴ്സിന്റെ മൂന്ന് താരങ്ങളെ പുറത്താക്കിയാണ് റഷീദ് ഖാൻ ഹാട്രിക് തികച്ചത്. ഒരു ഓവറിലെ അവസാന രണ്ടു പന്തുകളിൽ ജാക്ക് എഡ്‌വാർഡ്സിനെയും ജെയിംസ് വിൻസിനെയും പുറത്താക്കിയ റഷീദ് ഖാൻ അടുത്ത ഓവറിലെ ആദ്യ പന്തിൽ ജോർഡൻ സിൽക്കിന്റെ വിക്കറ്റ് വീഴ്ത്തി ഹാട്രിക് നേടുകയായിരുന്നു.

Advertisement