തുല്യ ശക്തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കാവുന്ന മത്സരത്തില്‍ സ്ട്രൈക്കേഴ്സും ഹറികെയിന്‍സും ഏറ്റുമുട്ടും. ഇന്ന് ഉച്ചയ്ക്ക് 2.10നു ആരംഭിക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സ്ട്രൈക്കേഴ്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നായകന് ട്രാവിസ് ഹെഡ് ദേശീയ ടീമിലേക്ക് മടങ്ങിയതിനാല്‍ കോളിന് ഇന്‍ഗ്രാം ആണ് ടീമിനെ നയിക്കുന്നത്. തുടക്കം മോശമായിരുന്നുവെങ്കിലും പിന്നീട് അഞ്ച് തുടര്‍ ജയങ്ങളുമായി എത്തുന്ന ഹറികെയിന്‍സിനെ തോല്‍പ്പിക്കുക അത്ര സ്ട്രൈക്കേഴ്സിനു അത്ര എളുപ്പമായിരിക്കുകയില്ല. ടൂര്‍ണ്ണമെന്റിലെ തന്നെ ഏറ്റവും മികച്ച താരം ഷോര്‍ട്ട് ടീമിലുണ്ടെന്നതും ഹോബാര്‍ട്ടിനെ ശക്തരാക്കുന്നു. ഇരു ടീമുകള്‍ക്കും പത്ത് പോയിന്റാണ് നിലവിലുള്ളത്. റണ്‍റേറ്റിന്റെ ആനുകൂല്യത്തില്‍ സ്ട്രൈക്കേഴ്സാണ് മുന്നില്‍. ചാമ്പ്യന്‍ സ്പിന്നര്‍ റഷീദ് ഖാന്റെ സാന്നിധ്യമാണ് സ്ട്രൈക്കേഴ്സിന്റെ ശക്തി.
അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്: ജേക്ക് വെത്തറാള്‍ഡ്, അലക്സ് കാറേ, കോളിന് ഇന്‍ഗ്രാം, ജോനാഥന് വെല്‍സ്, ജേക്ക് ലേമാന്, ജോനാഥന് ഡീന്‍, റഷീദ് ഖാന്, മൈക്കല്‍ നേസേര്‍, പീറ്റര്‍ സിഡില്‍, ബെന്‍ ലൗഗ്ലിന്‍, ബില്ലി സ്റ്റാന്‍ലേക്ക്
ഹോബാര്‍ട്ട് ഹറികെയിന്‍സ്: അലക്സ് ഡൂളന്‍, ഡി’ആര്‍ക്കി ഷോര്‍ട്ട്, ജോര്‍ജ്ജ് ബെയിലി, ഡാനിയേല്‍ ക്രിസ്റ്റ്യന്‍, ബെന്‍ മക്ഡര്‍മട്ട്, മാത്യൂ വെയിഡ്, സൈമണ്‍ മിലെങ്കോ, ജോഫ്ര ആര്‍ച്ചര്‍, കാമറൂണ്‍ ബോയസ്, ക്ലൈവ് റോസ്, തൈമല്‍ മില്‍സ്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial