ഹീറ്റിനു നാണംകെട്ട തോല്‍വി, സ്ട്രൈക്കേഴ്സിനു വിജയം 56 റണ്‍സിനു

- Advertisement -

അഡിലെയിഡ് സ്ട്രൈക്കേഴ്സിനു ബിഗ് ബാഷി ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ 56 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സ് മുന്‍ നിര കാര്യമായ സംഭാവന നല്‍കിയില്ലെങ്കിലും മൈക്കല്‍ നേസേര്‍ പുറത്താകാതെ നേടിയ 40 റണ്‍സിന്റെ ബലത്തില്‍ സ്ട്രൈക്കേഴ്സ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടുകയായിരുന്നു. ജേക്ക് ലേമാന്‍(22), കോളിന്‍ ഇന്‍ഗ്രാം(23), ജേക്ക് വെതറാള്‍ഡ്(20) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഹീറ്റിനു വേണ്ടി ജോഷ് ലാലോര്‍ മൂന്നും യസീര്‍ ഷാ രണ്ടും വിക്കറ്റ് നേടി.

ലക്ഷ്യം തേടി ഇറങ്ങിയ ഹീറ്റ് 16.2 ഓവറില്‍ 91 റണ്‍സില്‍ ഓള്‍ഔട്ട് ആയി. ബെന്‍ ലൗഗ്ലിന്‍ മൂന്നും റഷീദ് ഖാന്‍, മൈക്കല്‍ നേസേര്‍ രണ്ടും വിക്കറ്റ് നേടി. തന്റെ ഓള്‍റൗണ്ട് മികവിനു മൈക്കല്‍ നേസേര്‍ ആണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement