ബിഗ് ബാഷിനിടെ പന്ത് ദേഹത്തു കൊണ്ട കുഞ്ഞു ആരാധകനു ജോർജ് ബെയ്‌ലിയുടെ സമ്മാനം

- Advertisement -

ഇന്നലെ നടന്ന ബിഗ് ബാഷ് ലീഗിലെ ഹൊബാർട് ഹാരികെയ്നും സിഡ്‌നി തണ്ടേഴ്സും തമ്മിലുള്ള മത്സരത്തിനിടെ, മുൻ ഓസീസ് ക്യാപ്റ്റൻ ജോർജ് ബെയ്‌ലി നേടിയ ഒരു സിക്സില് ഗാലറിയിൽ ഇരുന്ന ഒരു കുഞ്ഞിന്റെ ദേഹത്ത് കൊണ്ടിരുന്നു. വേദന കൊണ്ട് കരഞ്ഞ കുഞ്ഞിന് സമ്മാനങ്ങൾ കൊണ്ട് മൂടിയിരിക്കുകയാണ് ബിഗ് ബാഷ് താരങ്ങൾ.

ഹൊബാർട്ടിന് വേണ്ടി ബാറ്റ് ചെയ്യുകയായിരുന്നു ജോർജ് ബെയ്‌ലി, ബെയ്‌ലിയുടെ സിക്സ് പോയി വീണത് ഗാലറിയിൽ ഇരുന്ന കുഞ്ഞിന്റെ ദേഹത്തും. കുഞ്ഞു അച്ഛന്റെ മടിയിൽ ഇരുന്നു കരയുന്ന രംഗം കാമറാമാൻ ഒപ്പിയെടുത്തതോടെയാണ് കാര്യങ്ങൾ മാറിയത്. ഉടനെ തന്നെ സിഡ്‌നിക്ക് വേണ്ടി ഫീൽഡ് ചെയ്യുകയായിരുന്ന ഡാനിയൽ സാംസ് ഗാലറിയിലേക്ക് ചെന്ന് തന്റെ തൊപ്പിയിൽ ഓട്ടോഗ്രാഫ് നൽകി കുഞ്ഞിന് സമ്മാനിച്ചു.

പക്ഷെ അതോട് കൂടെ ഒന്നും തീർന്നിരുന്നില്ല, മത്സര ശേഷം ജോർജ് ബെയ്‌ലി കുഞ്ഞിനെ തേടി പിടിച്ചു താൻ ബാറ്റ് ചെയ്യാൻ ഉപയോഗിച്ചിരുന്ന ഗ്ലൗസ് തന്നെ സമ്മാനമായി നല്കിയിരിക്കുകാണ്. ജോർജ് ബെയ്‌ലി സമ്മാനം നൽകിയ വിവരം അച്ഛൻ തന്നെയാണ് ലോകത്തെ അറിയിച്ചത്. പന്ത് കൊണ്ട് കുറച്ചു വേദനിച്ചുവെങ്കിലും കുട്ടി ഇപ്പോൾ ഹാപ്പിയാണ്.

മത്സരത്തിൽ ഡെക് വർത്ത് ലൂയിസ് നിയമപ്രകാരം സിഡ്‌നി തണ്ടേഴ്സ് നാല് വിക്കറ്റിന് വിജയിച്ചിരുന്നു.

Advertisement