ഫോക്നറിന് പരിക്ക്, ബിഗ് ബാഷിൽ ഈ സീസണിൽ ഇനി കളിക്കില്ല

Img 20210118 132254

ജെയിംസ് ഫോക്നർ ഇനി ഈ സീസൺ ബിഗ്ബാഷിൽ കളിക്കില്ല. ഹബാർട് ഹുറികെയ്ൻസ് താരം പരിക്ക് കാരണം അവസാന രണ്ട് ആഴ്ച ആയി പുറത്തായിരുന്നു‌‌. ഹാംസ്ട്രിങ് ഇഞ്ച്വറി വീണ്ടും വന്നതോടെ താരം ബയോ ബബിൾ വിടാൻ തീരുമാനിച്ചു. ഇനി ഈ സീസണിൽ ഹിബേർടിനായി കളിക്കാൻ താരത്തിന് കഴിയില്ല. ഡിസംബർ 27നായിരുന്നു താരം അവസാനമായി കളിച്ചത്.

ഇപ്പോൾ ഹൊബേർട് ലീഗിൽ ഏഴാം സ്ഥാനത്താണ് ഉള്ളത്‌‌. എങ്കിലും നാലാം സ്ഥാനത്തിന് രണ്ടു പോയിന്റ് മാത്രം പിറകിലാണ്. ഇനിയും നാലു
മത്സരങ്ങൾ ലീഗിൽ അവശേഷിക്കുന്നുണ്ട്‌. ഈ സീസണിൽ നാലു മത്സരങ്ങൾ കളിച്ച ഫോക്നർ 8 വിക്കറ്റുകളും 44 റൺസും ടീമിന് സംഭാവന ചെയ്തിരുന്നു.

Previous articleആദ്യ ഇന്നിംഗ്സിലെ ബാറ്റിംഗ് പ്രകടനം അംഗീകരിക്കാനാകാത്തത് – മിക്കി ആര്‍തര്‍
Next articleജാക്ക് വിൽഷെർ ബൗണ്മതിൽ