ജാക്ക് വിൽഷെർ ബൗണ്മതിൽ

Images (11)

മുൻ ആഴ്സണൽ താരം ജാക്ക് വിൽഷെർ ബൗണ്മതിൽ കളിക്കും. ആറു മാസത്തെ കരാറിലാണ് വിൽഷെർ ബൗണ്മതിൽ കരാർ ഒപ്പുവെച്ചത്. ഫ്രീ ഏജന്റായിരുന്ന വിൽഷെർ അവസാന കുറച്ചു കാലമായി ബൗണ്മതിനൊപ്പം പരിശീലനം നടത്തുന്നുണ്ടായിരുന്നു. പരിക്ക് മാറി ഫിറ്റ്നെസ് വീണ്ടെടുത്തതോടെയാണ് താരം ക്ലബിൽ കരാർ ഒപ്പുവെച്ചത്.

അവസാന രണ്ടു വർഷം വെസ്റ്റ് ഹാമിനൊപ്പം ആയിരുന്നു വിൽഷെർ ഉണ്ടായിരുന്നത്. പരിക്ക് നിരന്തരമായി വില്ലനായതോടെ വെസ്റ്റ് ഹാം വിൽഷെറിനെ റിലീസ് ചെയ്യുക ആയിരുന്നു. മുമ്പ് ബൗണ്മതിൽ ലോണിൽ കളിച്ചിട്ടുള്ള താരം കൂടിയാണ് വിൽഷെർ. ആഴ്സണലിൽ കളിക്കുന്ന കാലത്ത് വലിയ പ്രതീക്ഷ ആയിരുന്ന താരത്തിന്റെ കരിയർ നിരന്തരമായി പരിക്ക് വന്ന് എവിടെയും എത്താതെ നിൽക്കുകയാണ്.

Previous articleഫോക്നറിന് പരിക്ക്, ബിഗ് ബാഷിൽ ഈ സീസണിൽ ഇനി കളിക്കില്ല
Next articleസ്പാനിഷ് വമ്പന്മാരായ സെവിയ്യയുമായി ബെംഗളൂരു യുണൈറ്റഡ് കൂട്ടുകെട്ട്