ബിഗ് ബാഷ് ലീഗ് ഏറ്റവും മികച്ച ലീഗാണെന്നാണ് പല ക്രിക്കറ്റ് പണ്ഡിതന്മാരും പറയുന്നത്. ഡീന്‍ ജോണ്‍സിനെ പോലുള്ളവര്‍ ഈ അഭിപ്രായക്കാരാണ് എന്നാല്‍ ഷെയിന്‍ വാട്സണ്‍ പറയുന്നത് ബിഗ് ബാഷ് ലീഗിന്റെ പ്രൗഢി നഷ്ടമായി എന്നാണ്.
ഐപിഎലും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗും ഗുണമേന്മയുള്ള ക്രിക്കറ്റാണ് സൃഷ്ടിക്കുന്നതെന്നും ബിഗ് ബാഷ് യഥാര്‍ത്ഥ ലക്ഷ്യത്തില്‍ വഴിമാറിയെന്നും താരം പറഞ്ഞു. മികച്ച നിലവാരമുള്ള കളികള്‍ വന്നാല്‍ തന്നെ വരുമാനവും കാഴ്ചക്കാരും വരുമെന്നത് ഈ രണ്ട് ലീഗുകളും കാണിച്ചതാണെന്നും ഷെയിന്‍ വാട്സണ്‍ വ്യക്തമാക്കി.
2018 മുതല്‍ ബിഗ് ബാഷിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചതും താരം ഒരു തെറ്റായി ചൂണ്ടിക്കാണിച്ചു. അഞ്ച് ഹോം മത്സരങ്ങളായിരുന്നപ്പോള്‍ കൂടുതല്‍ കാണികള്‍ കളി കാണാനെത്തിയിരുന്നുവെന്നും അത് ഏഴ് ഹോം മാച്ചുകളാക്കിയപ്പോള്‍ ടിക്കറ്റ് നിരക്ക് ഉയര്‍ന്നതും ആളുകളെ കളി കാണാനെത്തുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചെന്നും വാട്സണ്‍ അഭിപ്രായപ്പെട്ടു.