ബിഗ് ബാഷില്‍ മാറ്റം, ഇനി ടീമുകള്‍ക്ക് ആറ് വിദേശ താരങ്ങളെ വരെ സ്വന്തമാക്കാം

- Advertisement -

2019-20 സീസണ്‍ ബിഗ് ബാഷ് മുതല്‍ ടീമുകള്‍ക്ക് കുറഞ്ഞത് 6 വിദേശ താരങ്ങളെ സ്വന്തമാക്കുവാനാകും. എന്നാല്‍ അവസാന ഇലവനിലും 18 അംഗ സംഘത്തിലും 2 താരങ്ങളെ മാത്രമേ ഇപ്പോളും ഉള്‍പ്പെടുത്താനാകൂ. എന്നാല്‍ 6 താരങ്ങള്‍ക്ക് വരെ കരാര്‍ നല്‍കുവാന്‍ ഫ്രാഞ്ചൈസികള്‍ക്ക് ഇനിയാവും. ഈ അധികം വരുന്ന താരങ്ങളെ ടൂര്‍ണ്ണമെന്റിന്റില്‍ എപ്പോ വേണമെങ്കിലും 18 അംഗ സംഘത്തില്‍ ഉള്‍പ്പെടുത്താം എന്നതാണ് പുതിയ നിയമം. എന്നാല്‍ ബിബിഎല്‍ ടെക്നിക്കല്‍ കമ്മിറ്റിയുടെ അനുമതി ഇതിനായി വേണമെന്നത് മാത്രമാണ് ഇപ്പോളുള്ള നിയമം.

2018-19 സീസണുകളിലേക്കുള്ള നിയമങ്ങളെ അവലോകനം ചെയ്യുന്നതിനിടെയാണ് കമ്മിറ്റി ഈ മാറ്റം ആവാമെന്ന തീരുമാനത്തിലെത്തിച്ചത്. ഈ നിയമപ്രകാരം ചെറിയ കാലയളവിലേക്ക് താരങ്ങളുമായി കരാറിലെത്തുവാന്‍ ഫ്രാഞ്ചൈസികള്‍ക്ക് അനുമതി നല്‍കുന്നതാണ്.

Advertisement