ഒരോവറിൽ അഞ്ച് സിക്സുകൾ, 16 പന്തിൽ ടോം ബാന്റണ് ഫിഫ്റ്റി!

- Advertisement -

ബിഗ് ബാഷിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ബ്രിസ്ബൻ ഹീറ്റ് താറ്റം ടോം ബാന്റന്റെ തകർപ്പൻ അടിയാണ് കണ്ടത്. മഴ കാരണം എട്ട് ഓവറാക്കി ചുരുക്കിയ സിഡ്നി തണ്ടറിനെതിരായ മത്സരത്തിലായിരുന്നു ബാന്റൺ താണ്ഡവം കാണാൻ കഴിഞ്ഞത്. അർജുൻ നായറിന്റെ ഒരു ഓവറിൽ തുടരെ തുടരെ അഞ്ചു സിക്സുകളാണ് ബാന്റൺ പറത്തിയത്‌.

16 പന്തിൽ അർധ സെഞ്ച്വറിയിൽ എത്താനും ബാന്റണായി. 19 പന്തിൽ ഏഴു സിക്സും രണ്ട് ഫോറും ഉൾപ്പെടെ 56 റൺസ് എടുത്താണ് ബാന്റൺ പുറത്തായത്. ബ്രിസ്ബൻ ഹീറ്റ് എട്ട് ഓവറിൽ 119 എന്ന കൂറ്റൻ സ്കോറും എടുത്തു. 120 റൺസ് വേണം ഇനി സിഡ്നി തണ്ടറിന് ജയിക്കാൻ.

Advertisement