ബ്രിസ്ബെയിന്‍ ഹീറ്റുമായി രണ്ട് വര്‍ഷത്തെ കരാറിലെത്തി ബെന്‍ ലൗഗ്ലിന്‍

- Advertisement -

ബിഗ് ബാഷിലെ എക്കാലത്തെയും വിക്കറ്റ് വേട്ടക്കാരില്‍ മുന്നിലുള്ല ബെന്‍ ലൗഗ്ലിന്‍ ബ്രിസ്ബെയിന്‍ ഹീറ്റിലേക്ക് എത്തുന്നു. അഡിലെയ്ഡ് സ്ട്രൈക്കേഴ്സില്‍ നിന്നാണ് താരം പുതിയ ഫ്രാഞ്ചൈസിയിലേക്ക് എത്തുന്നത്. സ്ട്രൈക്കേഴ്സില്‍ തന്റെ കരാര്‍ ഇനിയും ഒരു വര്‍ഷം അവശേഷിക്കെയാണ് തന്റെ സ്വന്തം നാട്ടിലെ ടീമായ ബ്രിസ്ബെയിനില്‍ ചേരുവാനായി താരം ആവശ്യപ്പെട്ടത്. ഹീറ്റുമായി രണ്ട് വര്‍ഷത്തെ കരാറാണ് താരം ഒപ്പുവെച്ചത്.

95 വിക്കറ്റുകള്‍ ബിഗ് ബാഷില്‍ നേടിയിട്ടുള്ള താരത്തെ ഹീറ്റ് കോച്ച് ഡാരെന്‍ ലീമാന്‍ സ്വാഗതം ചെയ്തു. ഇത്തരം നീക്കത്തിന് അനുമതി നല്‍കിയ സ്ട്രൈക്കേഴ്സിന്റെ നടപടിയെയും ലീമാന്‍ പ്രശംസിച്ചു.

തന്റെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് ലൗഗ്ലിന്റെ ഈ നടപടിയെന്ന് മനസ്സിലാക്കുന്നുവെന്നും താരം വിട വാങ്ങുന്നതില്‍ സങ്കടമുണ്ടെങ്കിലും ഈ ആവശ്യം പരിഗണിക്കപ്പെടേണ്ടതാണെന്നുമാണ് സൗത്ത് ഓസ്ട്രേലിയ ഹൈ പെര്‍ഫോമന്‍സ് മാനേജര്‍ ടിം നീല്‍സെന്‍ അഭിപ്രായപ്പെട്ടത്.

ലൗഗ്ലിന് പകരം സ്ട്രൈക്കേഴ്സ് പുതുമുഖ താരം ഹാരി കോണ്‍വോയെ ടീമിലെത്തിച്ചിട്ടുണ്ട്. കോണ്‍വോയ് ഇത് വരെ തന്റെ ബിഗ് ബാഷ് അരങ്ങേറ്റം നടത്തിയിട്ടില്ല.

Advertisement